ബത്തേരി :ചീരാലിൽ കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു. മുത്താച്ചിക്കുനി ബാബുവിന്റെ പോത്തിനെ കടുവ പിടിച്ചത്. തൊഴുത്തിൽ കെട്ടിയ പോത്തിനെ പാതി ഭക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്തിനെയും കടുവ ആക്രമിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

