എസ്എസ്എൽസി ഫലം ഇന്നറിയാം; പ്രതീക്ഷയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും രക്ഷാകർത്തകകളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് എസ്എസ്എൽസി ഫലം പുറത്തുവരും. വൈകുന്നേരം 3 മണിക്കാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത്. സാധാരണ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കള്ളതെങ്കിലും ഇക്കുറി മന്ത്രിസഭ രൂപീകരിക്കാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നായിരിക്കും ഇന്ന് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഭവനിൽ വച്ച് നടത്തുന്ന വാർത്ത സമ്മേളനത്തിലായിരിക്കും ഔദ്യോഗികമായി എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക.

 

സംസ്ഥാനത്ത് ഇത്തവണ 4,17,497 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നത്. ഇത് കൂടാതെ ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ നിന്നും 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഐറിൽ ഇറാൻ യുദ്ധത്തെ തുടർന്ന് ഗൾഫ് മേഖാമയിലെ എസ്എസ്എൽസി പരീക്ഷ റദ്ധാക്കിയിരുന്നു. പരീക്ഷാ ബോർഡ് യോഗം ചേർന്നതിന് ശേഷമാണ് ഈ മാസം 15 ന് ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചത്.

 

ഫലം എങ്ങനെ അറിയാം?

 

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന പോർട്ടലിലോ മൊബൈൽ ആപ്പുകളിലൂടെയോ ഫലം അറിയാൻ കഴിയും.

 

www.results.kite.kerala.gov.in എന്ന പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും

 

കൂടാതെ കൈറ്റ് (KITE( തയ്യാറാക്കിയ ‘SaphalamKITE’ എന്ന ആപ്പിലൂടെയും ഫലം അറിയാൻ കഴിയും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *