തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ. സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്.കൂടാതെ, എസ്.എസ്.എൽ.സി. പാസായവർക്ക് ഉപരിപഠനത്തിനായി പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും
പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ

