ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്

കോട്ടത്തറ: വയനാട് കോട്ടത്തറ വാളലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളൽ സ്വദേശി മാക്കോട്ടുമ്മൽ വീട്ടിൽ ഫിറോസ് (43) ആണ് മരിച്ചത്. വൈത്തിരി താലൂക്ക് ലീഗൽ മെട്രോളജി ഓഫീസർ ആണ് ഫിറോസ്  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. വാളൽ വെച്ചാണ് കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വീട്ടിൽ നിന്നും കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഫിറോസിന്റെ ഭാര്യ ജസ്‌ന, മകൾ അൻസിയ, മകൻ അഷിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *