തലപ്പുഴ: തലപ്പുഴ പുതിയിടം റോഡിലൂടെ ചെറിയ കുട്ടിയെ സ്കൂട്ടറിന് മുകളിൽ പിന്നിലായി നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ തലപ്പുഴ പോലീസ് കേസെടുത്തു. അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രസ്‌തുത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി ജോ. ആർ ടി ഒ എ.കെ നജീബ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ആവശ്യമെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷനും, സ്കൂട്ടർ ഓടിച്ച ആളുടെ ലൈസൻസും റദ്ദ് ചെയ്യുമെന്നും ജോ. ആർ.ടി.ഒ പറഞ്ഞു
സ്കൂട്ടറിന് മുകളിൽ നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവം പോലീസ് കേസെടുത്തു

