തലപ്പുഴ: എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിൽ. തൊണ്ടർനാട്, കോറോം, ഇല്ലത്ത് വീട്ടിൽ ഇ. അജ്നാസ് (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. ആലാറ്റിൽ വെച്ച് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ നിന്നും 0.440 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തലപ്പുഴ സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. ദിജേഷിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിൽ

