പ്ലസ് വൺ പ്രവേശനം നാളെ ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്‌റ്റ് 2026 ജൂൺ 14ന് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. 15ന് രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കും. ആദ്യ ലിസ്‌റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2026 ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും.

 

ഹയർസെക്കണ്ടറി അഡ്‌മിഷൻ വെബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ (https:// hscap. kerala.gov.in/) Candidate Login-SWS ៣ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

 

അലോട്ട്മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂകൂളിൽ രക്ഷകർത്താവിനോടൊപ്പം 2026 മേയ് 25 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

 

വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്‌ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടക്കാവുന്നതാണ്.

 

മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്‌ടാനുസരണം താൽക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്.

 

ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂ‌ളിലാണ് നൽകേണ്ടത്.അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെൻറുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട‌ സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും അറിയിക്കുന്നു.

 

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്മെൻറിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർക്ക് Candidate LogMRS Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്.എസ്.എസ്.എൽ.സി പുനഃപരിശോധനാ റിസൾട്ട് ഉ അലോട്ട്മെന്റ് റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *