മുള്ളൻ കൊല്ലി പഞ്ചായത്തിലെ മൂന്നുപാലത്ത് വീണ്ടും പുലി ആടിനെ കൊന്നു.2 ആടുകളെ ആക്രമിച്ച് പരിക്കേൽപ്പിച്ചു…. മൂന്നുപാലം മരങ്ങാട്ടില്‍ തങ്കച്ചന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് തൊട്ടുചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ആടുകളെ തീറ്റുന്നതിനായി കെട്ടിയിട്ടതായിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട് തങ്കച്ചന്റെ ഭാര്യ സായഓടി എത്തിയപ്പോഴേക്കും പുലി ഓടി മറഞ്ഞു. സ്ഥലത്ത് വനപാലകർ എത്തി പരിശോധന നടത്തി.. കഴിഞ്ഞ കുറേ നാളുകളായി പ്രദേശം പുലി ഭീതിയിലാണ്.
പുലി ഭീതി ഒഴിയാതെ മൂന്ന് പാലം ഗ്രാമം . ഇന്നും ആടിനെ പുലി കൊന്നു
