കർണാടകയിൽ വിദ്യാർഥികൾക്ക് ഇനി സൗജന്യയാത്ര

ബംഗളൂരു: കർണാടകയിലെ മുഴുവൻ വിദ്യാർഥികൾക്കും ഇനി മുതൽ ബസ് യാത്ര സൗജന്യം. വിദ്യാർഥികൾക്ക് താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബസ് ചാർജ് നൽകാതെ യാത്ര ചെയ്യാം. കോൺഗ്രസ് സർക്കാറിന്റെ ഗ്യാരണ്ടി പദ്ധതിയായ ‘ശക്തി’ പ്രകാരം വിദ്യാർഥിനികൾക്ക് സൗജന്യ യാത്ര നേരത്തെ അനുവദിച്ചിരുന്നു. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ സൗജന്യ ബസ് യാത്രപദ്ധതിയിലേക്ക് ആൺകുട്ടികളെക്കൂടി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർണാടകയിലെ എല്ലാ സ്കൂ‌ൾ, കോളജ് വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര സൗകര്യം വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *