ഡൽഹി: പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്
പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

