ജർമനിയെ 2-1ന് അട്ടിമറിച്ച് മികച്ച മൂന്നാം സ്ഥാനക്കാരായി ലോകകപ്പ് നോക്കൗട്ടിലെത്തി ഇക്വഡോർ. ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അട്ടിമറിച്ചത്. ജയത്തോടെ മൂന്ന് കളികളിൽ നിന്ന് നാലു പോയന്റുമായി എക്വഡോർ നോക്കൗട്ട് ഘട്ടത്തിന് യോഗ്യത നേടി. നിൽസൺ അംഗൂളോയും ഗോൺസാലോ പ്ലാറ്റയുമാണ് എക്വഡോറിനായി സ്കോർ ചെയ്തത്.
രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ മുന്നിലെത്തിയ ജർമനിക്കെതിരേ പിന്നിലായ ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് എക്വഡോർ അവരുടെ ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കാവുന്ന ജയം നേടിയത്. ഓരോ മുന്നേറ്റങ്ങളിലും ജർമനിയെ വിറപ്പിക്കുകയായിരുന്നു ഇക്വഡോർ ടീം

രണ്ടാം മിനിറ്റിൽ ലീഡ് വഴങ്ങിയിട്ടും ലാറ്റിനമേരിക്കൻ വീര്യംകെട്ടില്ല. നോക്കൗട്ടിലേക്ക് എത്താൻ ജയം അനിവാര്യമായിരുന്ന ജീവൻമരണ പോരാട്ടത്തിൽ മുൻലോകചാംപ്യൻമാരായ ജർമനിയെ 2-1ന് തോൽപ്പിച്ചത്. മൽസരത്തിൽ ജർമനിയുടെ ആദ്യ മുന്നേറ്റം തന്നെ ലിറോയ് സാനെ ഗോളാക്കി. ഏഴുമിനിറ്റിനകം ജർമൻ പിഴവ് മുതലാക്കി ഇക്വഡോറിന്റെ സമനില ഗോൾ.
സമനിലയിൽ തൃപ്‌തരെന്നോളം ജർമനി കളിച്ചപ്പോൾ വിജയഗോളിനായി എല്ലാംമറന്ന് മുന്നേറുന്ന ഇക്വഡോറിനെയാണ് രണ്ടാം പകുതയിൽ കണ്ടത്. തിരകണക്കെയെത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ ഒരു കോർണർ. ഇതേസമയം ക്യുറസാവോയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപിച്ച് ഐവറി കോസ്റ്റും നോക്കൗട്ടിലേക്ക്. ഇരുപകുതികളിലുമായി നിക്കോളസ് പെപ്പെ നേടിയ ഗോളുകളാണ് ഐവറി കോസ്‌റ്റിനെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാക്കിയത്.

