ഒമാനില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം. ഹോര്‍മുസ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ, ദഹിത് തീരത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഇറാന്‍ – അമേരിക്ക ധാരണയ്ക്ക് ശേഷമുള്ള ആദ്യ ആക്രമണമാണിത്. എവര്‍ ലൗലി എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. സിങ്കപ്പൂര്‍ പതായ ഉണ്ടായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വാതക ചോര്‍ച്ചയുണ്ടായിട്ടില്ലെന്നുമാണ് ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് കേന്ദ്രം പുറത്ത് വിടുന്ന വിവരം.
ഒമാനില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം

