വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം; നാലുപേർ അറസ്റ്റിൽ

കുളത്തൂർ: വാടക അപ്പാർട്ട്‌മെന്റിലെ പെണ്‍വാണിഭ കേന്ദ്രം റെയ്ഡ് ചെയ്‌ത് വിദേശികളായ യുവതികളെയും നടത്തിപ്പുകാരായ രണ്ട് യുവാക്കളെയും തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു.

തായ്‌ലാൻഡ് സ്വദേശികളായ സിറിലക്ക് (42),സുകന്യ കൂൻസ് (29),കണിയാപുരം പറമ്പില്‍പ്പാലം ആസിഫ് മൻസിലില്‍ ആസിഫ് (28),പോത്തൻകോട് കീഴ്‌തോന്നക്കല്‍ അഞ്ജുഭവനില്‍ ആദീഷ് കൃഷ്ണൻ (28) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്.

തായ്‌ലാൻഡില്‍ നിന്ന് മനുഷ്യക്കടത്തിലൂടെ നാട്ടിലെത്തിച്ച യുവതികളെ കുളത്തൂർ കുഴിവിള ഞാറ്റടിത്തലയ്ക്കലിലെ അപ്പാർട്ട്മെന്റില്‍ താമസിപ്പിച്ചാണ് യുവാക്കള്‍ പെണ്‍വാണിഭം നടത്തിയത്.

 

യുവതികളുടെ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ദേശീയ സുരക്ഷാ ഏജൻസി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *