ജര്‍മന്‍ ദുരന്തം, പരാഗ്വെയോട് തോറ്റ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഹീറോയായി ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ തോൽപ്പിച്ച് ജർമനിയെ പാരാഗ്വായ്. ഷൂട്ടൗട്ടിൽ 4 -3 നായിരുന്നു ജയം ജയം. ജർമൻ താരങ്ങളുടെ രണ്ട് കിക്കുകൾ പാരാഗ്വാ ഗോൾ കീപ്പർ ഗിൽ തടഞ്ഞപ്പോൾ ഒന്ന് പുറത്തേക്ക് പോയി. പാരാഗ്വയുടെ ഒരു കിക്ക് പുറത്തേക്ക് പോയപ്പോൾ ഒന്ന് ജർമൻ ഗോൾ കീപ്പർ ന്യൂയർ തടഞ്ഞു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. തുടർന്നുള്ള മുപ്പത്ത് മിനിറ്റ് എക്ട്രാ ടൈമിലും ഇരു ടീമിനും വല കുലുക്കാനാവാത്തതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് ആണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി.
കായ് ഹവേർട്സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്ലോറിയൻ വിർട്സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്സ് സമനില പിടിച്ചു. പക്ഷെ ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകാനായിരുന്നു ജർമനിയുടെ വിധി.

