കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 165 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ മാസാവസാനമായ ഇന്ന് ഗ്രാമിന് 12,845 രൂപയായി വില. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,02,760 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,880 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തിൽ 235 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2350 രൂപയാണ് വില വരുന്നത്
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

