മുള്ളൻകൊല്ലി സെന്റ്. തോമസ് എയുപി സ്‌കൂളിൽ STICK മാസാന്ധ്യ ക്വിസ് നടത്തി

മുള്ളൻകൊല്ലി സെന്റ്. തോമസ് എയുപി സ്‌കൂളിൽ നടത്തിവരുന്ന STICK ക്വിസ് ക്ലബ്ബിന്റെ മാസാവസാന മെഗാ ഗ്രാൻഡ് ഫിനാലെ നടത്തപ്പെട്ടു. യുപി വിഭാഗത്തിൽ കുമാരി എന്ന മേരി സുധീപ് ഒന്നാം സ്ഥാനവും, കുമാരി മെർലിൻ എൽസ,മാസ്റ്റർ ദക്ഷിത് രണ്ടാം സ്ഥാനവും പങ്കുവെച്ചു. എൽപി വിഭാഗത്തിൽ കുമാരി വേദ രഞ്ജിത്, ഏറെൻ സിസിലിയ ലിതിൻ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

 

വിജയികൾക്ക് സ്പോൺസറായ ശ്രീ തോമസ് പാഴുക്കാല സമ്മാനങ്ങൾ നൽകി. ഒന്ന് രണ്ട് സ്ഥാനക്കാർക്ക് 300,200 എന്നിങ്ങനെ ക്യാഷ് അവർഡുകൾ നൽകി. എല്ലാ ദിവസവും നൽകുന്ന 20 ചോദ്യ ഉത്തരങ്ങൾ കുട്ടികൾ എഴുതി തയ്യാറാക്കി ക്ലാസ്സ് തലത്തിൽ വിജയിച്ചവരാണ് ഗ്രാൻഡ് ഫിനാലയിൽ മാറ്റുരച്ചത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതിയാണ് STICK ക്വിസ്. സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. മിനി ജോൺ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്‌സി, ക്വിസ് മാസ്റ്റർ ശ്രീ സെബാസ്റ്റ്യൻ പി ജെ എന്നിവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *