കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമി സന്ദർശിച്ച് പിണറായി വിജയൻ

മേപ്പാടി :കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ‌. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് പിണറായി വിജയൻ വയനാട്ടിൽ എത്തിയത്. അതേസമയം ദുരന്തത്തിൽ മരണം അഞ്ചായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി പാലത്തിന് സമീപത്ത് നിന്ന് രണ്ട് മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയും എസ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

 

സോൺ ഒന്നിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. സോൺ ഒന്നിലും രണ്ടിലുമാകും ഇന്ന് കേന്ദ്രീകരിച്ചു പരിശോധന നടത്തുക എന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. കാണാതായവർക്കുള്ള തിരച്ചിൽ മൂന്നാംദിനവും തുടരുകയാണ്. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ പരുക്കേറ്റ് ഏഴ് പേരാണ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *