കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ.തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് പൊലീസ് സ്നേഹയെ പിടികൂടിയത്.
അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണ് മേൽപ്പറമ്പിലേത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
25 കാരിയായ സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണ് മേൽപ്പറമ്പിലേത്.
