ഡ്രൈവിംഗ് ലൈസൻസിന് ഗ്രേസ് പിരിയഡ് നിലവിൽ വരുന്നു
ആഗസ്റ്റ് 15 മുതൽ ഡ്രൈവിംഗ് ലൈസൻസിന് ഗ്രേസ് പിരിയഡ് നിലവിൽ വരുന്നു. 1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ 30 ദിവസം വരെ ഗ്രേസ് പിരിയഡ് നിലനിന്നിരുന്നു. പിന്നീട് 2019ലെ ഭേദഗതിയോടെ ഗ്രേസ് പിരിയഡ് സംവിധാനം നിർത്തലാക്കുകയും ചെയ്തു. എന്നാൽ ആഗസ്റ്റ് 15 മുതൽ ഡ്രൈവിംഗ് ലൈസൻസിന് ഗ്രേസ് പിരിയഡ് സംവിധാനം വീണ്ടും നിലവിൽ വരും.
കൂടാതെ ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുമ്പോൾ പഴയ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീരുന്ന ദിവസം കണക്കാക്കി പുതുക്കി ലഭിക്കുന്നതാണ്. മുൻപ് ഇത് എന്നാണോ പുതുക്കുന്നത് അന്നത്തെ ദിവസം മുതലായിരുന്നു പുതുക്കിയ തീയതി കണക്കാക്കുന്നത്.
