മെസ്സിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍.

മെസ്സിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍.

 

അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രി ഒ.ജെ.ജനീഷ് മുഖ്യമന്ത്രിക്കു കൈമാറി. മെസ്സിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയതു കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

 

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പണം അയച്ചതിന്റെയോ ടീം പണം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ലെന്നും എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിന്റെയോ സ്പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ പോലും രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ വിജിലന്‍സ്, കേന്ദ്ര ഏജന്‍സി അന്വേഷണങ്ങള്‍ കൂടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് കായികവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് മന്ത്രി ഒ.ജെ.ജനീഷിന് നല്‍കിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!