പാലക്കാട് പന്നിക്ക് വച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി : പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. തത്തനംപുളളി മുളളത്ത്പ്പടി രവിപ്രസാദാണ് (30) ദാരുണമായി കൊല്ലപ്പെട്ടത്. കുലുക്കല്ലൂർ തത്തനംപുളളിയിൽ കൃഷിയിടത്തിൽ ആയിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

കൃഷിയിടത്തിന്റെ ഉടമ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലഉടമ മനോജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!