സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു, പിന്നാലെയെത്തിയ ലോറി ഇടിച്ചു; ബെംഗളൂരുവില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബെംഗളൂരുവിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ ലോറിയിടിച്ച് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ പൃഥിരാജ് മുടക്കല്ലൂരിന്റെ മകള്‍ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്.

 

ബെംഗളൂരു എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ മേഥയെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.

 

സംഭവസ്ഥലത്ത് വെച്ച് തന്നെ മേഥ മരിച്ചു. മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം നാളെ രാവിലെ 10ന് കൊട്ടക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്: എസ്.എല്‍. ആകര്‍ഷ്, ഐടി ജീവനക്കാരന്‍, ബെംഗളൂരു. ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!