തിരൂരില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; പ്രതികള്‍ പൊലീസ് പിടിയില്‍                                 

തിരൂര്‍: തിരൂരില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍. പരിയാപുരം സ്വദേശി സാദിഖ്, പട്ടരുപറമ്പ് സ്വദേശി ഫാസില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

 

പ്രതികള്‍ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 10ന് തിരൂര്‍ ആലത്തിയൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭീഷണി നടത്തിയുള്ള മോഷണത്തിന് പിന്നാലെ മൊബൈലിലുണ്ടായിരുന്ന സ്വകാര്യ ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്.  പിടിയിലായ സാദിഖ് താനൂര്‍, പരപ്പനങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!