ഓണം കളറാകും!: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക KSRTC ബസ് സർവീസുകൾ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രിയാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളി യാത്രക്കാർക്ക് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതും, സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതും വലിയ പ്രതിസന്ധിയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എം.പി കർണാടക ഗതാഗത വകുപ്പുമായി ബന്ധപ്പെട്ടത്.

 

മുൻപ് 60 പ്രത്യേക സർവീസുകളാണ് കർണാടക പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇത്തവണയത് 150 ആയി ഉയർത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷത്തിനായി നാട്ടിലേക്ക് എത്തുന്നവർക്കായി ഈ മാസം 21 മുതൽ 25 വരെയാണ് കർണാടകയിൽ നിന്നുള്ള പ്രത്യേക സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന്, അവധി കഴിഞ്ഞ് കർണാടകയിലേക്ക് തിരികെ പോകുന്നവർക്കായി ഈ മാസം 27 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മടക്ക സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!