ഓപ്പറേഷൻ തൂഫാൻ ; എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകി

കൽപ്പറ്റ :വയനാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തൂഫാൻ- ദി നാർക്കോ ഹണ്ട് പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 150 ഓളം എസ്.പി.സി കേഡറ്റുകൾക്ക് പരിശീലനം നൽകി.

 

മറ്റു കുട്ടികളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള പ്രത്യേക പരിശീലനമാണ് നൽകിയത്. പരിശീലന പരിപാടി വയനാട് ജില്ലാ അഡീഷണൽ എസ്.പിയും എസ്.പി.സി പ്രോജക്ട് ജില്ലാ നോഡൽ ഓഫീസറും കൂടിയായ എൻ.ആർ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.പി.സി പ്രോജക്ട് അസി. ജില്ലാ നോഡൽ ഓഫീസർ കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോട് സ്കൂളിലെ സീനിയർ കേഡറ്റ് ആൻ എലേന സ്വാഗതം ആശംസിച്ചു. ഐ.എം.എ വയനാട് വിഭാഗം പ്രസിഡണ്ട് ഡോക്ടർ വി.ജെ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. കൽപ്പറ്റ റോട്ടറി ക്ലബ് പ്രസിഡണ്ട് പി.എസ് സാജൻ ആശംസകളർപ്പിച്ചു സംസാരിച്ചു. എസ്.കെ.എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി സീനിയർ കേഡറ്റ് സി.ആർ ആവണി നന്ദിയുമർപ്പിച്ചു. സൈക്കോളജിസ്റ്റ് ഡോക്ടർ ഇന്ദു ജിതേഷ്, ഡി.എം.എച്ച്.പി വയനാട് യൂണിറ്റ് കൗൺസിലർ ഡോക്ടർ ജെൽവിൻ എന്നിവർ ക്ലാസ്സുകളെടുത്തു.

 

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, ജി.വി.എച്ച്.എസ്.എസ് കല്പറ്റ, ഡബ്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോട് എന്നീ സ്‌കൂളുകളിലെ 150 ഓളം കേഡറ്റുകളും പി ടി എ പ്രതിനിധികളും രക്ഷിതാക്കളും പരിശീലന പരിപാടിയിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!