റോഡിലെ കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

തരുവണ: മാനന്തവാടി – നിരവിൽപ്പുഴ റോഡിലെ തരുവണ നടക്കലിൽ രൂപപ്പെട്ട വലിയ കുഴിയിൽ വീണ് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളമുണ്ട ചെറുകര സ്വദേശി ഐക്കരോട്ടുപറമ്പിൽ നിർമ്മലിനാണ് കൈക്ക് പരിക്കേറ്റത്. നിർമ്മൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

 

മാനന്തവാടി – നിരവിൽപ്പുഴ പാതയിലെ നടക്കലിലെ കുഴി കാരണം ദിനംപ്രതി നിരവധിയാളുകളാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാലോളം യാത്രക്കാർക്കാണ് ഈ കുഴിയിൽ വീണ് പരിക്കേറ്റത്. റോഡിലെ ഈ അപകടക്കെണി ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് കുഴി അടയ്ക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!