കൽപ്പറ്റ: വയനാട്ടിൽ എക്സൈസിന്റെ വ്യാപക പരിശോധനയിൽ കൽപ്പറ്റ പാറക്കലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 10.418 ഗ്രാം എം.ഡി.എം.എയുമായി (MDMA) യുവാവ് പിടിയിലായി. ‘ഓപ്പറേഷൻ തണ്ടർ’, ‘ഓണം സ്പെഷ്യൽ ഡ്രൈവ്’ എന്നിവയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മുട്ടിൽ പിലാക്കൽ വീട്ടിൽ അബ്ദുൾ നാസറിന്റെ മകൻ നിയാസ് കോയ (35) എക്സൈസിന്റെ പിടിയിലായത്.
ഇയാൾ ലഹരി കടത്താൻ ഉപയോഗിച്ച KL 07 Z 6503 ടൊയോട്ട ക്വാളിസ് കാറും എക്സൈസ്
കസ്റ്റഡിയിലെടുത്തു. മുട്ടിൽ, പാറക്കൽ മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാളുടെ മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെക്കുറിച്ചും ലഹരിവലയിലകപ്പെട്ട വിദ്യാർത്ഥികൾ അടക്കമുള്ളവരെക്കുറിച്ചും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുനിലിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം. ജെ, പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ. ജി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം. എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി, സുദിവ്യ ഭായ്, ഡ്രൈവർ പ്രസാദ് കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
