വയനാട് ജില്ലയിലെ 4 പോലീസ് ഉദ്യോസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡല്‍
കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് നാല് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി. അനില്‍ (സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്), കെ.പി. അബ്ബാസ് (ഡി.എച്ച്.ക്യു), സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി. നജ്മുദ്ദീന്‍ ഷിഹാബ് റഹ്‌മാന്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്), പി.ടി. സരിത്ത് (മാനന്തവാടി പോലീസ് സ്റ്റേഷൻ) എന്നിവര്‍ക്കാണ് പോലീസ് മെഡല്‍.
