കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ചു;1000 രൂപ ഓണം അലവന്‍സ് അനുവദിച്ചു

സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിക്കുന്നത്. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

സ്ഥിരം ജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും പുറമേ ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്ത നല്‍കാനുള്ള നടപടി ഗതാഗത വകുപ്പ് നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. 2019ന് ശേഷമാണ് ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്ത നല്‍കുന്നത്.

 

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയും അഡ്വാന്‍സും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാര്‍ക്ക് അലവന്‍സിന് തുക നല്‍കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് നല്‍കാന്‍ 21.5 കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ഉത്സവബത്ത നല്‍കുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!