കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പോലീസ് പിടിയിൽ

ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ; പിടിയിലായത് യുപിയിൽ നിന്നും

 

തൃശൂർ: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പോലീസ് പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ബം​ഗളൂരുവിൽ നിന്നും കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസെന്ന് പൊലീസ് അറിയിച്ചു.

 

തൃശൂരിൽ ആംബുലൻസിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പൊലീസിനെ റിയാസിലേക്ക് എത്തിച്ചത്. സൈറൺ മുഴക്കി വന്ന ആംബുലൻസ് തടഞ്ഞ് പരിശോധിച്ചപ്പോൾ 250 ​ഗ്രാം എംഡിഎംഎയാണ് അന്ന് പിടിച്ചെടുത്തത്. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ് റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു. യുപിയിൽ നിന്നും കസ്റ്റഡിയിലെടുത്ത റിയാസിനെ തൃശൂരിലെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

 

അതേസമയം, വാളയാറില്‍ ലക്ഷങ്ങള്‍ വിലവരുന്ന മെത്താഫെറ്റമിനുമായി തൃശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃശൂര്‍ കുന്നംകുളം വെള്ളറക്കാട് സ്വദേശി ജിതിനാണ് എക്‌സൈസിന്റെ പിടിയിലായത്. ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച 142 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ അര്‍ധരാത്രി വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!