വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലയ്ക്ക് പുതിയ നേതൃത്വം

മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. മാനന്തവാടി പാറക്കൽ റിവർ ഡെയിൽസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. വയനാട് തുരങ്കപാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും, കർണാടകയിലേക്കുള്ള രാത്രി യാത്രാ നിരോധനം പിൻവലിക്കണമെന്നും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും, സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അടിക്കടി ഉണ്ടാവുന്ന കരണ്ട് കട്ട് വ്യാപാര മേഖലയെ ദോഷകരമായി ബാധിക്കുന്നതിനാൽ അത് ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുക, മഴക്കാലത്ത് വയനാട് ജില്ലയിലേക്ക് അനാവശ്യമായും പതിവായും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും അധികാരികൾ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. എം എസ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് സൂര്യ അബ്ദുൾ ഗഫൂർ, ബാബു ഷജിൽ കുമാർ, പി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റായി പി പ്രസന്നകുമാറിനെയും, സെക്രട്ടറിയായി എം ആർ സുരേഷിനെയും, ട്രഷറർ ആയി എം എസ് വിശ്വനാഥനെയും തിരഞ്ഞെടുത്തു

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!