കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം; 9.96 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട കുടുംബത്തിന് പ്രതിമാസം 5000 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി ധനസഹായം നൽകുന്നതിനുള്ള പദ്ധതിയാണിത്. മൂന്ന് വർഷത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

 

ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും ഫണ്ട് അനുവദിക്കുക. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!