വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടി കേസ്; ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

ബത്തേരി : വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്ത കേസില്‍ റിമാന്‍ഡിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സുല്‍ത്താന്‍ ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യ ഹരജി പരിഗണിക്കുക. കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.മാനന്തവാടി ജില്ലാ ജയിലേക്കാണ് ആന്റോയെ മാറ്റിയത്.

 

മെസിയുടെ കേരള സന്ദര്‍ശന വിവാദവുമായി ബന്ധപ്പെട്ട പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം പിടികൂടിയത്.43 ലിറ്റര്‍ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിര്‍മിത വിദേശ വൈന്‍, അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് റെയിില്‍ പിടിച്ചെടുത്തത് . ഇതിന് പിന്നാലെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയത്.അതേ സമയം മദ്യ ശേഖരം കണ്ടെത്തിയതില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ അറിയിച്ചു. എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!