ബത്തേരി പോലീസ് സ്റ്റേഷനിലെ ഹാൻസ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാർ കണ്ടെത്തി

ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ പോലീസുകാരന്റെ കാർ പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടത്തുനിന്നാണ് പ്രതി ഒളിവിൽ പോകാൻ ഉപയോഗിച്ച KL 71 G 2615 നമ്പറിലുള്ള റെനോ ഡസ്റ്റർ കാർ കസ്റ്റഡിയിലെടുത്തത്.

 

സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) സബിത്താണ് ഹാൻസ് മോഷ്ടിച്ചത്. ജൂലൈ 19 ന് അർധരാത്രിയിലായിരുന്നു സംഭവം. അന്നേ ദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന സബിത്, ഹാൻസ് ചാക്കുകൾ സ്‌റ്റേഷനിൽ നിന്ന് മാറ്റി ഈ കാറിലാണ് കടത്തിക്കൊണ്ടുപോയത്. പിന്നീട് ആഗസ്റ്റ് 22 മുതൽ ഇയാൾ ദീർഘകാല അവധിയിൽ പ്രവേശിക്കുകയായിരുന്നു. മോഷണ വിവരം പുറത്തറിഞ്ഞതു മുതൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ വാഹനമായ റെനോ ഡസ്റ്റർ കാർ കസ്റ്റഡിയിലെടുത്തതു കൂടാതെ, ഇയാൾക്കെതിരെ വ്യാപകമായ തിരച്ചിലും പോലീസ് നടത്തി വരുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!