പ്രിയങ്ക ഗാന്ധി ഇന്നു മുതൽ വയനാട് മണ്ഡലത്തിൽ

കല്പറ്റ : പ്രിയങ്ക ഗാന്ധി എം.പി. ഇന്നു മുതൽ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉണ്ടാവും. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. റോഡ് മാർഗ്ഗം വയനാട്ടിലേക്ക് തിരിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിലും കൂടിക്കാഴ്ചകളിലും അവർ പങ്കെടുക്കും. വയനാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികളുമായും പൊതുജനങ്ങളുമായും പ്രിയങ്ക ഗാന്ധി നേരിട്ട് സംവദിക്കാനും പദ്ധതിയുണ്ട്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!