ശ്രീകൃഷ്ണപുരം: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ. പി. സ്കൂളിനു സമീപം കോട്ടയിൽ രാജൻ-ദീപ മകൻ ദമ്പതിമാരുടെ ദിൽരാജ് ആണ് മരിച്ചത്. 16 വയസായിരുന്നു. കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ദിൽരാജ് കുഴഞ്ഞു വീഴുകയായിരുന്നു.

കരിമ്പുഴയിലെ ടർഫിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ദിൽരാജ് കുഴഞ്ഞുവീഴുകയായിരുന്നു. കാൽതട്ടി വീണതാണെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതോടെ ഒപ്പം കളിച്ചവരും ടർഫ് ഭാരവാഹികളും ചേർന്ന് ദിൽരാജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
