സംസ്ഥാനം ഇന്ന് വീണ്ടും ഇരുട്ടിലാകും; വൈകിട്ട്  മുതൽ രാത്രി 12.45 വരെ വിവിധ സമയങ്ങളിൽ പവർകട്ടിന് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടിനും അമിതമായ വൈദ്യുതി ഉപഭോഗത്തിനുമിടെ സംസ്ഥാനം ഇന്ന് വീണ്ടും ഭാഗികമായി ഇരുട്ടിലാകും. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ ഭാഗിക നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ വൈദ്യുതി ആവശ്യകതയിൽ 700-900 മെഗാവാട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് ആശ്വാസമായിരുന്നു. ഗ്രിഡിൽ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!