കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 1,11,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്
വിലയിൽ ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയിലാണ് ഇന്ന് രാവിലെ വിപണി ആരംഭിച്ചത്. പവനാകട്ടെ 1,120 രൂപ കുറഞ്ഞ് 1,11,960 രൂപയിലേക്കും താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ കൂടിയും ഉച്ചയ്ക്ക് ശേഷം കുറഞ്ഞും നിന്നിരുന്ന സ്വർണവില, ബുധനാഴ്ച വീണ്ടും വർധനവിന്റെ പാതയിലേക്ക് തിരിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ, പവന് 640 രൂപ കൂടി 1,13,080 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,135 രൂപയിലുമാണ് വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച മാത്രം വിപണി രണ്ടുതവണയാണ് തുകയിൽ മാറ്റം വരുത്തിയത്. രാവിലെ 22 കാരറ്റ് ഗ്രാമിന് 15 രൂപ വർധിച്ച് 14,185 രൂപയിൽ തുടങ്ങിയെങ്കിലും, ഉച്ചയോടെ വിപണിയിൽ വലിയ ഇടിവ് ദൃശ്യമായി. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,055 രൂപയിലേക്കും പവൻ 1,12,440 രൂപയിലേക്കും കൂപ്പുകുത്തുകയായിരുന്നു. 18, 14, 9 കാരറ്റ് സ്വർണ വിലകളിലും സമാനമായ മാറ്റങ്ങളാണുണ്ടായത്.
