സ്വര്‍ണവും പണവും കാണിച്ച്‌ സോഷ്യല്‍ മീഡിയയില്‍ റീല്‍: ഒടുവില്‍ വീട് കുത്തിത്തുറന്ന് എല്ലാം കവര്‍ന്ന് മോഷ്ടാക്കള്‍,118 പവന്‍ നഷ്ടം

നാഗർകോവിൽ:വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച്‌ സോഷ്യല്‍ മീഡിയയില്‍ റീല്‍ പങ്കുവച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ മോഷണം. നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനില്‍ താമസക്കാരായ യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. 118 പവൻ സ്വർണവും പണവും മോഷ്ടാക്കള്‍ കവർന്നതായാണ് വിവരം.

 

കഴിഞ്ഞദിവസം മധുമിത പൂജാമുറിയില്‍ പണവും സ്വർണവും പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ യൂട്യൂബില്‍ പങ്കുവച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതില്‍ തകർത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. സംഭവത്തില്‍ രാജമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

സിസിടിവിയും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!