ദേശീയ പാത 766 ൽ മുത്തങ്ങ തകരപാടിയിൽ വാഹനാപകടം നാല് പേർക്ക് പരിക്ക്

മുത്തങ്ങ :ദേശീയ പാത 766 ൽ മുത്തങ്ങ തകരപാടിയിൽ വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു.  ബത്തേരി താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാർ (50) ഇദ്ദേഹത്തിന്റെ ഭാര്യയും അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക പ്രിയ (43) മകൾ അസ്ന (15), സ്കൂളിലെ മറ്റൊരു അധ്യാപകൻ അജീഷ് കുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്.

മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 യോടെയാണ് അപകടം. പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!