ജില്ലാതല പട്ടയമേള മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു;162 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു

കൽപ്പറ്റ:ജില്ലാതല പട്ടയമേള മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനംചെയ്‌തു. ജില്ലയിലെ ഭൂമി തരംമാറ്റൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 162 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. 150 ലാൻഡ് ട്രൈബ്യൂണൽ, ആറ് ലാൻഡ് അസൈൻമെന്റ്, മൂന്ന് വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. കൽപ്പറ്റ നഗരസഭ ചെയർപേഴ് സൺ പി വിശ്വനാഥൻ, കലക്ടർ വി ചെൽസാസിനി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സ‌ൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ രാജീവ്, എൽആർ ഡെപ്യൂട്ടി കലക്ടർ കെ മനോജ് കുമാർ, കൽപ്പറ്റ നഗരസഭ കൗൺസിലർ എ വി ദീപ എന്നിവർ സംസാരിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!