യാത്ര ക്ലേശ പരിഹരിക്കാൻ കൂടുതൽ ബസ്സ് സർവ്വീസുകൾ ആരംഭിക്കണം:കൺസ്യൂമേഴ്സ് ഫെണ്ടറേഷൻ ഓഫ് കേരള

സുൽത്താൻ ബത്തേരി :വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകളും മറ്റും പുനരാരംഭിക്കണമെന്നും കൺസ്യൂമേഴ്സ് ഫെണ്ട റേഷൻ ഓഫ് കേരളയുടെ വയനാട് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

 

പ്രിയദര്‍ശിനി പദ്ധതി ഉള്‍പ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകള്‍ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കുമൂലം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ബസില്‍ കയറാനാകാതെ അടുത്ത സര്‍വീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതിനാൽ വയോധികരും മറ്റും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്.

 

കൂടാതെ രാത്രി യാത്ര നിരോധനം മൂലം ഏറെ യാത്രദുരിതതിലായ മീനങ്ങാടി – ബത്തേരി പുൽപ്പള്ളി റൂട്ടിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് കോഴിക്കോട്– ബത്തേരി – പുൽപ്പള്ളി റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.

 

ബത്തേരിയിൽ ചേർന്ന ജില്ലാ പ്രവർത്ത സമിതി യോഗം കൺസ്യൂമേഴ്സ് ഫെണ്ടറേഷൻ ഓഫ് കേരളയുടെ സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു .രാജൻ തോമസ്, എം.ആർ.ബേബി, ലിനോയ് പി.അബ്ദുൾ മജീദ്, എം.എസ്സ്. സുരേന്ദ്രൻ നായർ, സന്തോഷ് തുറയൂർ, ഗഫൂർ ടി. മുഹമ്മദ് ഹാജി. അബ്ദുസലാം. പി.എ. മെയ്തൂട്ടി. ആയുഷ് എ. കെ.കെ.ലീല കെ.കെ. ജലജ തുടങ്ങിയവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!