കാസര്‍ക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.യുവാവിനെ വീടിനു സമീപം റോഡില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടു. ബോവിക്കാനംകാട്ടിപ്പള്ളത്ത് കെ മൊയ്തീന് കുഞ്ഞിയുടെ മകന് ഹൈദര്‍ അലി (27) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.10 ന് വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദര്‍ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അടുത്ത് തോക്കും കണ്ടെത്തി.
