വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

ഉത്തർപ്രദേശ്  : ആഘോഷങ്ങളുടെ പേരിലുള്ള അമിത ശബ്ദമലിനീകരണം ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷവും തല്ലിക്കെടുത്തി. വീടിന് മുന്നിൽ നിർത്തിയിട്ട ഡി.ജെ വാഹനത്തിൽ നിന്നുള്ള കാതടപ്പിക്കുന്ന സംഗീതത്തിന്റെ തീവ്രതമൂലം 20 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ ദുരന്തം അരങ്ങേറിയത്. ഡി.ജെ മ്യൂസിക്കിന്റെ അമിത ശബ്ദവും പ്രകമ്പനവും കാരണം ഹൃദയമിടിപ്പ് നിലച്ചാണ് പെൺകുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

 

ഗ്രാമത്തിൽ നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഘോഷയാത്രയുടെ ഭാഗമായുള്ള ഡി.ജെ വാഹനം കുഞ്ഞിന്റെ വീടിന് തൊട്ടുമുന്നിൽ നിർത്തിയിടുകയും, നിയന്ത്രണങ്ങളൊന്നുമില്ലാതെ അമിത ശബ്ദത്തിൽ സംഗീതം മുഴക്കുകയുമായിരുന്നു. വലിയ സ്പീക്കറുകളിൽ നിന്നുള്ള ശബ്ദതരംഗങ്ങൾ വീടിന്റെ ജനലുകളും വാതിലുകളും വരെ വിറപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

 

ഈ സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അമിത ശബ്ദം കേട്ട് ഞെട്ടിയുണരുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ശബ്ദത്തിന്റെ തീവ്രത താങ്ങാനാവാതെ കുഞ്ഞിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!