മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ അന്തരിച്ചു. ബീമാപ്പള്ളി കുഴിവിളാകം രേവതി (34) ആണ് നിര്യാതയായത് . വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്നു.