കോഴിക്കോട് :ദേശീയ പാതയിൽ കൈതപ്പൊയിലിൽ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കൈതപ്പൊയിൽ ദിവ്യ സ്റ്റേഡിയത്തിന് മുൻവശത്താണ് സംഭവം. കാറിൽ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടർ കൊക്കയിൽ പതിക്കുകയായിരുന്നു.സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
കൈതപ്പൊയിലിൽ വാഹനാപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
