പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു.ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിൻ്റെ ദേഹത്തേക്ക് മരം മറിഞ്ഞ് വീഴുകയായിരുന്നു.
മരം ദേഹത്ത് വീണ് മരകച്ചവടക്കാരൻ മരിച്ചു
