സുൽത്താൻ ബത്തേരി:വായനപ്പെട്ടി കൈമാറി സോൾ ലൈറ്റ് ഇൻ്റർനാഷണൽ വയനാട് ജില്ല ഘടകത്തിൻ്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന “വായന വർഷാചരണ” പരിപാടിക്ക് തുടക്കമായി.. വർഷത്തിൽ മൂന്ന് മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മെമൻ്റോയും സംഘാടകർ നൽകും.ആദ്യ മൂന്ന് മാസം സ്കൂളിൽ സ്ഥാപിച്ച വായനപ്പെട്ടിയിൽ കുട്ടികളുടെ സ്വതന്ത്ര വായനയിലെ ഏതെങ്കിലും ഒരു സൃഷ്ടിയെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയിടണം.അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കായിരിക്കും സമ്മാനം നൽകുക.. തുടർന്നുള്ള ഓരോ മൂന്ന് മാസത്തിലും വായനയെ പരിപോഷിപ്പിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. തുടക്കത്തിൽ ജില്ലയിലെ രണ്ട് സ്കൂളുകളിലാണ് പരിപാടിക്ക് തുടക്കമിട്ടത്. ബത്തേരി സർവ്വജന സ്കൂളിൽ പരിപാടി നഗരസഭ ചെയർമാൻ ടി.കെ.രമേഷ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ അബ്ദുൾ നാസർ അദ്ധ്യക്ഷനായി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിജി വർഗീസ് സ്വാഗതം പറഞ്ഞു.സോൾ ലൈറ്റ് ജില്ലാ പ്രസിഡണ്ട് ബെന്നി അബ്രഹാം സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു.ജില്ല സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് പദ്ധതിയുടെ വിശദീകരണം നടത്തി..
സോൾ ലൈറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആർട്സ് ആൻഡ് കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സുനിൽ കലാക്ഷേത്ര, സ്വപ്നവർഗീസ് തുടങ്ങിയവർ സം സാരിച്ചു.. ബത്തേരി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ വൈസ് ചെയർപേഴ്സൻ എൽസി പൗലോസ് ഉത്ഘാടനം നിർവ്വഹിച്ചു.. പി ടി എ പ്രസിഡണ്ട് ഫിലിപ്പ് ടി.അദ്ധ്യക്ഷനായി.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഉഷ ടി, വൈ: പ്രിൻസിപ്പാൾ ബിജുന ബാസ്റ്റിൻ ,സ്റ്റാഫ് സെക്രട്ടറി ജിഷ കുര്യാക്കോസ് ജയൻ കുപ്പാടി, പുഷ്കരൻ ടി എന്നിവർ സംസാരിച്ചു.