തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 73.69ആണ് ആകെ പോളിങ് ശതമാനം. ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണം. രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ഒടുവിലത്തെ കണക്ക് പ്രകാരം 2, 10,79,570 പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു. ആര് വാഴും ആര് വീഴുമെന്ന് നാളെ അറിയാം. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലാണ്. പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ഈ മാസം 21നാണ്. മാറ്റി വച്ച ഇടങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇതിന് ശേഷമേ പ്രഖ്യാപിക്കൂ.
തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയറിയാൻ ഒരുനാൾ കൂടി, വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ


