കോഴിക്കോട്: തൊട്ടിൽപ്പാലം ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാവലംപാറ സ്വദേശി ബിജോ (36 )ആണ് മരിച്ചത്.ബംഗളൂരുവിൽ ഷെഫായി ജോലി ചെയ്തിരുന്ന ബിജോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.
ഏറെ നേരമായി കാറിനുള്ളിൽ അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാൽ ഗ്ലാസ് തകർത്താണ് ബിജോയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. കാറിനുള്ളിൽ വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി


